ന്യൂയോര്‍ക്ക്: കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടത്തിയ ഭീകരാക്രമണത്തിന് ഐഎസ് മാതൃകയാക്കിയത് മുംബൈ ഭീകരാക്രമണമാണെന്ന് യുഎന്‍. പാരീസ് ആക്രമണത്തിനു മുമ്ബ് ഭീകരര്‍ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും സമാനമായ ആക്രമണങ്ങളെക്കുറിച്ചും വിശദമായി പഠിച്ചുവെന്നും അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീംനടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ട് യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ ഐഎസ്, അല്‍-ക്വയ്ദ സാങ്ഷന്‍സ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കുകയും ചെയ്തു. പാരീസ് ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ ലഷ്കര്‍- ഇ തോയിബ നടത്തിയ ഭീകരാക്രമണത്തില്‍ 160 പേര് കൊല്ലപ്പെട്ടിരുന്നു.മുംബൈ ഭീകരാക്രമണവും നയ്റോബി വെസ്റ്റ്ഗേറ്റ് മാള്‍ ആക്രമണവും വിശദമായി പഠിച്ച ശേഷം ഒരേസമയം പലയിടങ്ങളില്‍ സ്ഫോടനം നടത്തുന്നതു സംബന്ധിച്ച് ഭീകരര്‍ പരീക്ഷണങ്ങള്‍ നടത്തി.
ജനങ്ങളെ എങ്ങനെ പരിഭ്രാന്തരാക്കാമെന്നും എങ്ങനെ കൂടുതല്‍ ആള്നാശമുണ്ടാക്കാമെന്നും അവര്‍ പഠിച്ചു.പിന്നീടാണ് പാരീസിലെ സ്പോര്‍ട്സ് സ്റ്റേഡിയം, റസ്റ്റോറന്റുകള്‍, കണ്‍സേര്‍ട്ട് ഹാള്‍ എന്നിവ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments