കറാച്ചി: മുംബൈ സ്ഫോടന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി ശരത് സബര്‍വാള്‍. സ്‌ഫോടനം നടന്നത് പാകിസ്ഥാന്റെ അറിവോടെയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ- പാകിസ്ഥാന്‍ കോണ്‍ഡ്രം എന്ന പുസ്തകത്തിലാണ് പാകിസ്ഥാനെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞിരിക്കുന്നത്.
Read Also: ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ ചെയ്യേണ്ടത്: രൺവീറിനെ പിന്തുണച്ച് വിദ്യ
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണ കേസ് നടന്നിട്ട് 14 വര്‍ഷം തികയുകയാണ്. 2008 നവംബര്‍ 26-നാണ് സംഭവം നടക്കുന്നത്. മുംബൈയിലെ പ്രധാന നഗരങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 167 പേര്‍ മരിക്കുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈ നഗരത്തിന്റെ എട്ട് പ്രദേശങ്ങളിലായിട്ടാണ് ഭീകരര്‍ സ്‌ഫോടനം നടത്തിയത്. ഛത്രപതി ശിവാജി ടെര്‍മിനസ് , ഒബ്റോയ് ട്രൈഡന്റ് , താജ് പാലസ് , ലിയോപോള്‍ഡ് കഫേ , കാമ ഹോസ്പിറ്റല്‍ , നരിമാന്‍ ഹൗസ് , മെട്രോ , സിനിമ തിയേറ്റര്‍ , ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിനും സെന്റ് സേവ്യേഴ്സ് കോളേജിനും പിന്നിലുള്ള പാത ഉള്‍പ്പെടെ മുംബൈയിലെ തുറമുഖ പ്രദേശമായ മസഗാവിലും വിലെ പാര്‍ലെയിലെ ഒരു ടാക്‌സിയിലുമാണ് സ്‌ഫോടനം നടന്നത്.
പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയിബയാണ് ആസൂത്രിതമായ സ്‌ഫോടനം നടത്തിയത്. മുംബൈ ഭീകരാക്രമണം നടത്തിയ ലഷ്‌കര്‍ ഇ തോയ്ബയുടെ തലവന്‍ ഹാഫിസ് സൈദിന്റെ പങ്ക് പാകിസ്ഥാന് കൃത്യമായി അറിയാമായിരുന്നിട്ടും അത് മറച്ചു വെക്കുകയായിരുന്നു എന്നാണ് പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രധിനിധിയായ ശരത് സബര്‍വാളിന്റെ വെളിപ്പെടുത്തല്‍.
Post Your Comments