കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവും തെക്കനേഷ്യയിലെ മുന്‍ തലവനുമായ ഉമര്‍ ഖൊറസാനിയെ വെടിവച്ച് കൊലപ്പെടുത്തി. താലിബാന്‍ ജയിലില്‍ കയറിയാണ് ഖൊറസാനിയെ കൊലപ്പെടുത്തിയത്. പുലെ ചര്‍ഖി ജയിലില്‍ 2020 മുതല്‍ തടവിലായിരുന്നു ഖൊറസാനി. താലിബാന്‍ നേതൃത്വം അംഗീകരിക്കണമെന്ന ആവശ്യം നിഷേധിച്ചാണ് കൊലപ്പെടുത്തലിനു പിന്നിൽ.
2015 മുതല്‍ അഫ്ഗാനില്‍ ഐസിസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ 2020ല്‍ അഫ്ഗാന്‍ സുരക്ഷാ സേന പിടികൂടി ജയിൽ അടയ്ക്കുക ആയിരുന്നു . അതിനു ശേഷം ഐസിസിന്റെ തലവനായി മൗലവി അസ്ളം ഖുറേഷിയെ നിയമിച്ചു. നിലവിൽ 2000 ത്തോളം ഐസിസ് പ്രവർത്തകർ അഫ്ഗാനിലുണ്ട്.
Post Your Comments