Latest NewsNewsIndia

മുംബൈ സ്‌ഫോടന കേസ്; പ്രതി അഹമ്മദ് അൻസാരി കോവിഡ് ബാധിച്ച് മരിച്ചു

ഏപ്രില്‍ 9നാണ് അൻസാരിയെ നാഗ്പൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്

മുംബൈ: മുംബൈ സ്‌ഫോടന കേസ് പ്രതി കോവിഡ് ബാധിച്ച് മരിച്ചു. കമൽ അഹമ്മദ് അൻസാരിയാണ് രോഗബാധയെ തുടർന്ന് മരിച്ചത്. നാഗ്പൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

Also Read: ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ഭീഷണി നേരിടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

മുംബൈ സബർബൻ ട്രെയിൻ സ്‌ഫോടന പരമ്പരയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അൻസാരി നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇക്കഴിഞ്ഞ 9നാണ് നാഗ്പൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽ അൻസാരിയെ പ്രവേശിപ്പിച്ചത്.

2006 ജൂലൈ 11നായിരുന്നു മുംബൈ സബർബൻ ട്രെയിനിൽ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button