പാലക്കാട്: ഐഐസ് ഭീകരാക്രമണ സാധ്യതാ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും പരിശോധന ശക്തമാക്കി. മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനങ്ങളിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയില്‍വെ പോലീസ് ഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നായിരുന്നു പരിശോധന. ട്രെയിനുകളിലെത്തുന്ന പാര്‍സലുകളിലും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിച്ചു.
ഈസറ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ പള്ളികളും ഹോട്ടലുകളും കേന്ദ്രീകരിച്ചു നടത്തിയ ചവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നാലെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തുടര്‍ന്ന് ആളുകള്‍ കൂടുതലായി എത്തുന്ന റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും ഉള്‍പ്പെടെ പരിശോധന ശക്തമാക്കിയിരുന്നു.
Post Your Comments