ഇസ്ലാമാബാദ് : കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ഹിസ്ബുള്‍ മുഹജിദിന് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ചിത്രം പാകിസ്ഥാനിലെ ആസാദി എക്സ്പ്രസ് ട്രെയിനില്‍ പതിച്ചു. ജൂലൈ എട്ടിനാണ് വാനിയെ സുരക്ഷാസേന വധിച്ചത്.
വാനിയെ രക്തസാക്ഷിയെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിശേഷിപ്പിച്ചത്. തീവ്രവാദികളെ രക്തസാക്ഷിയായി പ്രകീര്‍ത്തിക്കരുതെന്ന് സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിനായി പാകിസ്ഥാനില്‍ ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ആസാദി എക്സ്പ്രസ് ട്രെയിനില്‍ വാനിയുടെ ചിത്രം പാകിസ്ഥാന് പതിച്ചത്.
Post Your Comments