നവദമ്പതിമാര്‍ക്ക് ആശംസ അറിയിക്കാനെത്തിയ ശശി തരൂര്‍ എംപിയുടെ ചിത്രങ്ങള്‍ വൈറലായതോടെ ശരിയായ വരന്‍ ആരാണെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ. തലപ്പാവും പൂമാലയുമണിഞ്ഞാണ് തരൂര്‍ ദമ്പതിമാരെ ആശിര്‍വദിക്കാന്‍ എത്തിയത്. ശരിയായ വരനാകട്ടെ പൂമാലയുമില്ല തലപ്പാവുമില്ല. ഇതില്‍ ആരാണ് ശരിക്കും വരന്‍ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
Read Also : സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
അര്‍ബെയ്ന്‍ മീഡിയ നെറ്റ് വര്‍ക്ക് സിഇഒ അഭിഷേക് കുല്‍ക്കര്‍ണി, പൈലറ്റായ ചാഹത് ദലാലിന്റെയും വിവാഹത്തിന് തരൂര്‍ പങ്കെടുത്ത ചിത്രങ്ങളാണ് വൈറലായത്. പൂമാലയും തലപ്പാവും അണിഞ്ഞ് നില്‍ക്കുന്ന തരൂരിനെ കാണാന്‍ വരനെക്കാള്‍ ഭംഗിയുണ്ടെന്നാണ് കമന്റ്. തരൂര്‍ ഒപ്പം നില്‍ക്കുന്ന ചിത്രം അഭിഷേക് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളിലും അനുഗ്രഹം നേരാന്‍ മറക്കാത്ത ആളാണ് തരൂര്‍ എന്ന് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അഭിഷേക് കുറിച്ചു. ചിത്രങ്ങള്‍ വൈറലായതോടെ വരനെക്കാള്‍ ലുക്കിലുള്ള തരൂരിനെ വരനെന്ന് തെറ്റിദ്ധരിച്ചെന്നും കമന്റുകള്‍ ഉയര്‍ന്നു.
Post Your Comments