
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്. ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതി ജ്യോതിഷ് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്ന വിഡിയോ കോൾ ചെയ്യുകയും ചെയ്തു. തുടർന്ന്, ഇതും റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു. മൂന്നാം പ്രതി സജിത്തും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പ്രതികൾക്കെതിരെ പോക്സോ, ഐ.ടി നിയമപ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments