KannurNattuvarthaLatest NewsKeralaNews

ഇരിട്ടി മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി : ചിത്രം പുറത്ത്, ദൃശ്യം പകർത്തിയത് തെങ്ങിൻ മുകളിൽ നിന്ന് ചെത്തുതൊഴിലാളി

ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്

കണ്ണൂർ: ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവയെ കണ്ടെത്തിയത്.

ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്.

Read Also : ഈ വർഷത്തെ ട്രെൻഡിംഗ് വീഡിയോകളും മികച്ച ക്രിയേറ്റർമാരെയും അറിയാം, പുതിയ പട്ടിക പുറത്തുവിട്ട് യൂട്യൂബ്

അതേസമയം, 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാണ്.

പ്രദേശത്ത് നിരവധി പട്ടികവർ​ഗ കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവർക്ക് വനംവകുപ്പ് അധികൃതർ ജാ​ഗ്രതാ നിർദ്ദേശം നൽകി. എട്ടിടങ്ങളിലായി ആളുകൾ ഇതുവരെ കടുവയെ കണ്ടിട്ടുണ്ട്. കടുവയുടെ കാൽപ്പാട് പരിശോധിച്ചതിൽ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് വനംവകുപ്പിന്റെ നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button