മുംബൈ: സംസ്ഥാനത്തെ ഞെട്ടിച്ച ഹൈ-ടെക് എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി. റുമേനിയൻ സ്വദേശി മരിയൻ ഗബ്രിയേൽ ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 6.22ന് മുംബൈയിലെ ഒരു എ.ടി.എമ്മിൽ നിന്നും 100 രൂപ പിൻവലിച്ച് മടങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി തിരുവനന്തപുരം സ്വദേശി അരുൺ പരാതി നൽകിയതിനെത്തുടര്‍ന്ന്‍ കേരളാ പൊലീസ് ഇയാളെപ്പറ്റി മുംബൈ പൊലീസിന് നല്‍കിയ വിവരത്തെത്തുടര്‍ന്ന്‍ നടത്തിയ തിരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. മുംബൈയില്‍ ഇയാൾ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസിന്‍റെ റെയ്ഡ് തുടരുകയാണ്.
Post Your Comments