ഹൈദരാബാദ് : ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് വനം വകുപ്പ് 20,000 രൂപ പിഴയിട്ടു. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ സിംഹങ്ങള്‍ക്കു മുന്നില്‍ ഭാര്യയ്ക്കൊപ്പം സെല്‍ഫിയെടുത്ത് സാമൂഹ്യ മാദ്ധ്യമത്തിലിട്ടതിനാണ് വനം വകുപ്പ് ജഡേജയ്ക്കെതിരെ പിഴയിട്ടത്. വിനോദസഞ്ചാരികളോടും പ്രാദേശികരോടും സിംഹങ്ങളുമായുള്ള സെല്‍ഫികള്‍ എടുക്കരുതെന്ന് ഗുജറാത്ത് വനംവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അറിയിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ജഡേജ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ചിലരെ സിംഹങ്ങള്‍ ആക്രമിച്ചതു മൂലം പലര്‍ക്കും ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗിര്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. ഏഷ്യന്‍ സിംഹങ്ങള്‍ക്ക് പേരു കേട്ട ഗിര്‍ നാഷണല്‍ പാര്‍ക്കും വന്യജീവി സങ്കേതവും സംരക്ഷിത മേഖലയാണ്. സവാരിക്കിടയില്‍ ആളുകള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് ലംഘിച്ചാണ് ജഡേജ ചിത്രമെടുത്തത്.
Post Your Comments