IndiaNews

മോഡി എന്നാൽ ‘മേക്കിംഗ് ഓഫ് ഡവലപ്ഡ് ഇന്ത്യ’: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി:മോഡി എന്നാല്‍ ‘മേക്കിംഗ് ഓഫ് ഡവലപ്ഡ് ഇന്ത്യ’ എന്നാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ് സര്‍വേക്ഷണ്‍ (ശുചീകരണ സര്‍വേ)യെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് നായിഡു മോഡി എന്ന വാക്കിന്റെ അര്‍ത്ഥം പറഞ്ഞത്.

സ്വച്ഛ ഭാരത് സര്‍ക്കാരിന്റെയല്ല, ജനങ്ങളുടെ പരിപാടിയാണെന്ന് മോഡി തെളിയിച്ച്‌ കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. 2015 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി സ്വച്ഛ ഭാരത് അഭിയാന് തുടക്കമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button