ലോകത്തിലെ ഏറ്റവും വലിയ അരയാല്‍ എന്ന വിശേഷണം കല്‍ക്കട്ടയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കല്‍ ഗാര്‍ഡിനു സമീപമുള്ള ആല്‍മരം സ്വന്തമാക്കിയിരിക്കുകയാണ്. പ്രായം കൊണ്ടും വലിപ്പം കൊണ്ടുമാണ് അരയാല്‍ ഈ നേട്ടത്തിന് അര്‍ഹയായത്. മൂവായിരത്തി അറുനൂറോളം തായ്വേരുകളുണ്ട് ഈ വമ്പന്‍ വൃക്ഷത്തിന്. 19ാം നൂറ്റാണ്ടിലുണ്ടായ രണ്ടു ചുഴലിക്കാറ്റുകളില്‍ പെട്ടു കുറച്ചു ഭാഗം നശിച്ചു പോയെങ്കിലും പീന്നീട് ഇതിനെയെല്ലാം അതിജീവിച്ച് വീണ്ടും ഇതു വളര്‍ന്നു.
ആളുകള്‍ക്കു മരത്തിനു ചുറ്റും വാഹനമോടിക്കാനായി 330 മീറ്റര്‍ നീളമുള്ള പാതയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഓരോ വര്‍ഷവും വലുതായിക്കൊണ്ടിരിക്കുകയാണ് ഈ അരയാല്‍ മുത്തശ്ശി. ഏകദേശം മൂന്നര ഏക്കറോളം സ്ഥലത്താണ് ഈ വലിയ ആല്‍മരം പടര്‍ന്നു പന്തലിച്ചു കിടക്കുന്നത്. 250 വയസോളം പ്രായമുണ്ട് ഈ ആല്‍മര മുത്തശ്ശിക്ക്. അകലെ നിന്ന് ഇവിടേക്കു നോക്കിയാല്‍ ഒരു ചെറിയവനമാണെന്നാണ് തോന്നുക.
Post Your Comments