ErnakulamKeralaNattuvarthaLatest NewsNews

ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രുക്കെ ആ​ൽ​മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ക​രോ​ട്ടു​പ​റ​മ്പി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: ആ​ലു​വ യു​സി കോ​ള​ജി​ന് സ​മീ​പം ആ​ൽ​മ​രം ഒ​ടി​ഞ്ഞ് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ക​രോ​ട്ടു​പ​റ​മ്പി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.

Read Also : വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ വാഹിനി: രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാകും

വെ​ള്ളാം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​ൽ​മ​ര​ത്തി​ന്‍റെ കൊ​മ്പാ​ണ് ഒ​ടി​ഞ്ഞ് വീ​ണ​ത്. ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളു​ടെ മു​ക​ളി​ലേക്ക് മ​ര​ത്തി​ന്‍റെ കൊ​മ്പ് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

അ​ഭി​ന​വി​നൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അഭിനവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button