സൗന്ദര്യ സംരക്ഷണത്തിനായി പ്രകൃതിദത്ത വസ്തുക്കള്‍ പ്രയോജനപ്പെടുത്താം. ചര്‍മത്തിനോ ആരോഗ്യത്തിനോ ദോഷം ഉണ്ടാകാതെ സൗന്ദര്യം സംരക്ഷിക്കാന്‍ ഇത് സഹായിക്കും. ഇത്തരത്തിലുള്ള 10 പ്രകൃതിദത്ത വസ്തുക്കളും അവയുടെ ഗുണങ്ങളും ഇതാ.
ആര്യവേപ്പ്
സൗന്ദര്യവര്‍ധക വസ്തുക്കളുടെ രാജാവാണ് വേപ്പ്. വേരു മുതല്‍ ഇല വരെ ഔഷധ ഗുണത്താല്‍ സമ്പന്നം.
മുഖക്കുരു മാറ്റും
കുറച്ച് ആര്യ വേപ്പിലകള്‍ എടുത്ത് വെള്ളത്തിലിട്ട് ചൂടാക്കുക. ശേഷം ഒരു കോട്ടണ്‍ തുണി ഈ വെള്ളത്തില്‍ മുക്കിവച്ച് മുഖത്തു പതിയെ തടവുക.
താരന് ശമനം
വേപ്പെണ്ണ മുടിയില്‍ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക. അല്ലെങ്കില്‍ വേപ്പിന്‍ പൊടിയിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിനുശേഷം തല കുളിക്കാം.
തേന്‍
തേനിന്റെ മാധുര്യം ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. നമുക്ക് ലഭ്യമായ മികച്ച ഒരു
സൗന്ദര്യ വര്‍ധക വസ്തു കൂടിയാണു തേന്‍.
പൊള്ളലേറ്റ പാടുകള്‍ ഇല്ലാതാക്കും
പൊള്ളലേറ്റ ഭാഗത്ത് തേന്‍ പുരട്ടുന്നത് ആ ഭാഗം പെട്ടെന്ന് ഉണങ്ങാനും പാടുകള്‍ ഇല്ലാതാകാനും
സഹായിക്കുന്നു.
ആരോഗ്യമുള്ള ചര്‍മം
തേനും ചന്ദനപ്പൊടിയും കടലമാവും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളയാം.
നെല്ലിക്ക
വൈറ്റമിന്‍ സി യുടെ കലവറയാണ് ഇന്‍ഡ്യന്‍ ഗൂസ്‌ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക. അതു തന്നെയാണു ചര്‍മ സംരക്ഷണത്തിന് നെല്ലിക്കയെ മികച്ചതാക്കുന്നത്.
മുടി കൊഴിച്ചില്‍ തടയാന്‍
രണ്ട് ടീസ്പൂണ്‍ നെല്ലിക്ക നീരും ഫ്രഷ് ലൈമും മിക്‌സ് ചെയ്ത് തലയില്‍ തേയ്ക്കുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകണം.
മുടി വളരാന്‍
നെല്ലിക്ക, സാബൂന്‍ കായ, ചീവയ്ക്കപ്പൊടി എന്നിവ ഇരുമ്പ് പാത്രത്തില്‍ വെച്ച് ചൂടാക്കി ഒരു രാത്രി സൂക്ഷിക്കുക. അടുത്ത ദിവസം ഇതു തലയില്‍ തേയ്ക്കാം.
മുള്‍ട്ടാണി മിട്ടി
ധാതുക്കളാല്‍ സമ്പന്നമായ പ്രത്യേക തരം കളിമണ്ണാണു മുള്‍ട്ടാണി മിട്ടി. ചര്‍മ്മത്തിന്റെ തിളക്കം
വര്‍ധിപ്പിക്കാന്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മുഖക്കുരു തടയാന്‍
തക്കാളി ജ്യൂസും മുള്‍ട്ടാണി മിട്ടിയും മിക്‌സ് ചെയ്യുക. അതിലേക്ക് അല്‍പം മഞ്ഞളും ചന്ദനവും ചേര്‍ത്ത് മുഖത്ത് പുരട്ടാം.
മഞ്ഞള്‍
മഞ്ഞളില്ലാതെ സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത വസ്തുക്കളുടെ പട്ടിക ഒരിക്കലും പൂര്‍ത്തിയാകില്ല.
ശരീരത്തിലെ പാടുകള്‍ മായ്ക്കാന്‍
മഞ്ഞളും കടലമാവും യോഗര്‍ട്ടും സമം ചേര്‍ത്ത് ചര്‍മത്തില്‍ പാടുകളുള്ള ഭാഗത്തു തേയ്ക്കുക. ചര്‍മം തിളങ്ങാന്‍ ഇതു സഹായിക്കും.
ചുളിവുകള്‍ തടയും
അരിപ്പൊടി, പാല്‍, തക്കാളി ജ്യൂസ്, മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക.
ഇതു പുരട്ടിയാല്‍ ചര്‍മം ചുളിയുന്നത് തടയാനാകും.
പാദങ്ങളിലെ വിണ്ടുകീറല്‍*
മഞ്ഞളും വെളിച്ചെണ്ണയും ചേര്‍ത്തുണ്ടാക്കിയ പേസ്റ്റ് വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് പുരട്ടുക. 15
മിനുട്ടിനു ശേഷം കഴുകി കളയാം.
തുളസി
നമ്മുടെ നാട്ടില്‍ സുലഭമായ തുളസിയുടെ ഔഷധഗുണങ്ങള്‍ പ്രശസ്തമാണല്ലോ. സൗന്ദര്യ സംരക്ഷണത്തിനും തുളസി ഉപയോഗപ്രദമാണ്.
മുഖക്കുരു ഇല്ലാതാക്കാന്‍
ഏതാനും തുളസിയിലകളെടുത്ത് നന്നായി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി പാലില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക.
Post Your Comments