ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് പുതിയ നേട്ടത്തിനൊരുങ്ങുന്നു. 2010ല്‍ റോക്കി റോബിന്‍സണ്‍ തീര്‍ത്ത മണിക്കൂറില്‍ 605.69കി.മി വേഗതയെന്ന ലോക റെക്കോര്‍ഡ് മറികടക്കുക എന്നതാണ് ട്രയംഫ് റോക്കറ്റ് സ്ട്രീംലൈനറിന്റെ ലക്ഷ്യം. ഈ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കയിലെ നവാഡയിലെ ബോണിവില്ല സ്പീഡ് വേയില്‍ നടക്കുന്ന മത്സരത്തിലാണ് ട്രയംഫിന്റെ റോക്കറ്റ് സ്ട്രീംലൈനര്‍ റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമിക്കുന്നത്.
1955 മുതല്‍ 1970 വരെ ട്രയംഫിന്റെ പേരിലുണ്ടായിരുന്ന ലോകത്തിലെ വേഗതയേറിയ മോട്ടോര്‍സൈക്കിള്‍ എന്നുള്ള റിക്കോര്‍ഡ് തിരിച്ചുപിടിക്കാനാണ് കമ്പനിയുടെ ശ്രമം. ട്രയംഫ് 2013, 2014 റെക്കോര്‍ഡ് തിരുത്താന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. നീണ്ട 46 വര്‍ഷത്തിന് ശേഷം റെക്കോര്‍ഡ് ബ്രിട്ടനിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
പ്രശസ്ത മോട്ടോര്‍സൈക്കിള്‍ റേസര്‍ ഗേ മാര്‍ടിലായിരിക്കും റോക്കറ്റ് സ്ട്രീംലൈനര്‍ ഓടിക്കുക. മെഥനോള്‍ ഇന്ധനമാക്കിയിട്ടുള്ള രണ്ട് ടര്‍ബോചാര്‍ഡജിഡ് എന്‍ജിനുകളാണ് റോക്കറ്റില്‍ ഉപയോഗിക്കുന്നത്. 9000 ആര്‍പിഎമ്മില്‍ 1,000 ബിഎച്ച്പി കരുത്തും 678എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും. 25.5 അടി നീളവും 2 അടി വീതിയും 3 അടി ഉയരവുമുള്ള റോക്കറ്റ് സ്ട്രീംലൈനറിന് കാര്‍ബണ്‍ ഫൈബര്‍ ബോഡിയാണ് നല്‍കിയിട്ടുള്ളത്.
Post Your Comments