Latest NewsNewsInternational

100 കോച്ചുകൾ, 1.9 കിലോമീറ്റർ നീളം: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ സ്വിറ്റ്സർലൻഡിൽ?

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിനെന്ന റെക്കോർഡ് സ്വന്തമാക്കിയതായി സ്വിസ് റെയിൽവേ കമ്പനി അവകാശപ്പെട്ടു. ആൽപ്‌സ് പർവതനിരകളിലൂടെയുള്ള അതിമനോഹരമായ ട്രാക്കുകളിലൊന്നിലെ യാത്രയ്ക്കിടെ ശനിയാഴ്ചയാണ് ഈ ട്രെയിൻ പുതിയ റെക്കോർഡ് ഇട്ടത്. 100 കോച്ചുകളും നാല് എഞ്ചിനുകളുമുള്ള 1.9 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെയിൻ ആൽബുല/ബെർനിന റൂട്ടിൽ പ്രെഡയിൽ നിന്ന് ബെർഗ്വെൻ വരെ ഓടിച്ചാണ് ഇവർ ഈ നേട്ടം കരസ്ഥമാക്കിയത്.

ഈ പാത 2008-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. 22 തുരങ്കങ്ങളിലൂടെ കടന്നുപോകുന്നു എന്ന പ്രത്യേകതയും ഈ പടഹായ്ക്കുണ്ട്. അവയിൽ ചിലത് പർവതങ്ങളിലൂടെയും പ്രശസ്തമായ ലാൻഡ്‌വാസർ വയഡക്റ്റ് ഉൾപ്പെടെ 48 പാലങ്ങളിലൂടെയും കടന്നുപോകുന്നു. ഏകദേശം 25 കിലോമീറ്റർ (15.5 മൈൽ) ആണ് ഈ പാതയുടെ ദൂരം. മുഴുവൻ യാത്രയ്ക്കായി ഏകദേശം ഒരു മണിക്കൂർ എടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button