കാസർഗോഡ്: തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ സര്‍വകാല റെക്കോഡ് മറികടന്ന് കാസർഗോഡ് ജില്ല. ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയാണ്. എന്നാൽ ഇത്തവണ ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 25 വരെ ജില്ലയില്‍ 801.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ 148 ശതമാനം അധികമഴയാണ് ലഭ്യമായിരിക്കുന്നത്.
സാധാരണയായി ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷ കാലയളവില്‍ ജില്ലയില്‍ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റര്‍ മഴയാണ്. 1901 മുതലുള്ള 121 വര്‍ഷത്തെ തുലാവര്‍ഷ മഴയുടെ കണക്കില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുലാവര്‍ഷ മഴ ലഭിച്ച റെക്കോഡ് ഇനി 2021നൊപ്പമാണ്.
Read Also : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം : മൂന്നു ദിവസം പ്രായമായ നവജാതശിശു മരിച്ചു
1932-ല്‍ രേഖപ്പെടുത്തിയ 790.9 മില്ലിമീറ്റര്‍ മഴയെയാണ് 2021 മറികടന്നിരിക്കുന്നത്. തുലാവര്‍ഷ സീസണില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജില്ല 800 മില്ലിമീറ്റര്‍ മഴ മറികടന്നത്.
Post Your Comments