ഗുജറാത്ത്: ഇറ്റാലിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജസന ചീമ എന്ന ഇരുപത്തഞ്ചുകാരിയാണ് പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തിൽ സദാചാരക്കൊലയ്ക്ക് ഇരയായത്. രണ്ടു മാസം മുൻപാണ് സന ഇറ്റലിയിൽ നിന്ന് പാകിസ്ഥാനിലെത്തിയത്. എന്നാൽ ഇറ്റലിയിലേക്കു തിരിച്ചു പോകുന്നതിന്റെ തലേദിവസം ഇവർ മരിക്കുകയായിരുന്നു.
Read also: ജുഡീഷ്യറി ജനാധിപത്യത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് സംവാദം നടത്തണമെന്ന് സ്പീക്കര്‍
ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നെങ്കിലും പിതാവ് ചൂണ്ടിക്കാട്ടിയ ആളെ വിവാഹം സന ചെയ്യാൻ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമായതെന്ന് ഇറ്റലിയിലെ പാകിസ്ഥാൻ സമൂഹം ആരോപിക്കുന്നത്. ഇറ്റലിയിലെ ബ്രഷ്യയിൽ സനയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു. ഇതറിഞ്ഞ പിതാവും സഹോദരനും കൂടി ചേർന്ന് കൊല നടത്തുകയായിരുന്നെന്നാണ് ആരോപണം.
Post Your Comments