ബെയ്ജിംഗ് : തെക്കന്‍ ചൈനയില്‍ 400 മുതലക്കുഞ്ഞുങ്ങളെ കടത്തിയവര്‍ പിടിയില്‍. വംശംനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെട്ട മുതലക്കുഞ്ഞുങ്ങളെയാണ് വിയറ്റ്‌നാമില്‍ നിന്നു ഇവര്‍ കടത്തി കൊണ്ടു പോന്നത്. ഗുവാംഗ്ഷി ചുവാംഗ് പ്രദേശത്തെ പോലീസാണ് മുതലയെ കടത്തിക്കൊണ്ടു വന്നവരെ പിടികൂടിയത്.
ഒരു വീടിനു മുന്നിലൂടെ സാധനങ്ങളുമായി നടന്നു നീങ്ങിയ മൂന്നു പേരെ സംശയം തോന്നി ചോദ്യം ചെയ്‌പ്പോഴാണ് മുതലക്കുഞ്ഞുങ്ങളെ കണ്ടെടുത്തത്. പക്ഷേ ചോദ്യം ചയ്യുന്നതിനിടെ മൂന്നില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഹാന്‍ഡ് ബാഗ് അടക്കമുള്ള സാധനങ്ങളുടെ നിര്‍മ്മാണത്തിനു ഈ മുതലയുടെ തോല്‍ ഉപയോഗിക്കാറുണ്ട്. ലൈസല്‍സില്ലാതെ ഇത്തരം മുതലകളെ വളര്‍ത്തുന്നതും കടത്തിക്കൊണ്ടു വരുന്നതും കുറ്റകരമാണ് ഇവിടെ. 25 സെന്റീമീറ്റര്‍ നീളം വകുന്ന 15 ദിവസം പ്രായംമുള്ള മുതലക്കുഞ്ഞുങ്ങളെയാണു കടത്തിക്കൊണ്ടു വന്നതെന്നാണ് വിവരങ്ങള്‍.
Post Your Comments