ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരനെ രക്ഷിക്കാനുള്ള അവസാന ഘട്ടശ്രമങ്ങള്‍ നടക്കുന്നതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ഗുല്‍ദീപ് സിങ്ങിനെയാണ് വധശിക്ഷയ്ക്കു വിധേയനാക്കുന്നത്.
പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുല്‍ദീപ് വിദേശികളായ മറ്റ് 14 പേര്‍ക്കൊപ്പമാണ് പിടിയിലായത്. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ ഇതിനു മുമ്പ് നടപ്പാക്കി കഴിഞ്ഞു. നുസകാംബാന്‍ഗാന്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുന്നത്.
മയക്കുമരുന്ന് കള്ളക്കടത്തുകള്‍ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ വധശിക്ഷ താല്‍ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്ന് വര്‍ഷം മുമ്പ് തിരികെ കൊണ്ടുവരികയായിരുന്നു.
Post Your Comments