തൃശൂര്‍● ലൗജിഹാദിനെതിരെ പരസ്യ പ്രതികരണവുമായി സീറോ മലബാര്‍ സഭ. സഭയുടെ മുഖപ്രസിദ്ധീകരണമായ ‘കത്തോലിക്കാ സഭ’യിലാണ് വിഷയത്തില്‍ ആദ്യമായി പരസ്യപ്രതിഷേധവുമായി സീറോ മലബാര്‍ സഭ രംഗത്തെത്തിയത്. ‘കത്തോലിക്കാ സഭ’യുടെ പുതിയ ലക്കത്തിലാണ് ലൗജിഹാദിനെതിരെ സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലൗ ജിഹാദ് എന്ന പ്രണയക്കുരുക്കിനെപ്പറ്റി ഏറെക്കാലമായി കേള്‍ക്കുന്ന വസ്തുകള്‍ ശരിയാണെന്ന് സമ്മതിക്കുന്ന പത്രം അതുയര്‍ത്തുന്ന വെല്ലുവിളികളെയും തുറന്നുകാട്ടുന്നു.
വിദ്യാഭ്യാസവും സംസ്‌കാരികമികവുമുള്ള ക്രൈസ്തവരായ യുവതീയുവാക്കളെ പണവും പ്രലോഭനങ്ങളും വഴി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. ചെറുപ്പത്തിലെ വിശ്വാസപരിശീലനം ലഭിച്ച കുട്ടികള്‍പോലും വഴിതെറ്റുന്ന തരത്തില്‍ തീവ്രമാണ് ലൗജിഹാദ് ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനെതിരെ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും ‘ലൗജിഹാദും തീവ്രവാദവും നമ്മുടെ പൊന്നോമനകളും’ എന്ന തലക്കെട്ടിലുള്ള മുഖ്യപ്രസംഗത്തില്‍ സഭ ആവശ്യപ്പെടുന്നു.
മുഖപ്രസംഗത്തിന് പുറമെ ലൗജിഹാദും കേരളത്തിലെ തീവ്രവാദഭീഷണിയും കണ്ടില്ലെന്ന് നടിക്കരുത് എന്ന ലേഖനവും ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ഐ.സില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ ഗൗരവമായി കാണണമെന്നും ഇതേക്കുറിച്ച് പൊതുസമൂഹം പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും ലേഖനത്തിലൂടെ സഭ അഭിപ്രായപ്പെടുന്നു.
Post Your Comments