ന്യൂഡല്‍ഹി : യാത്രക്കാര്‍ക്ക് 10 ലക്ഷം വരെ ഇന്‍ഷുറന്‍സുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ ടിക്കറ്റിന്റെ കൂടെ പത്ത് രൂപയില്‍ താഴെ ചാര്‍ജ് ചെയ്യും. ഇത് ട്രെയിന്‍ ആക്സിഡന്റോ മറ്റോ ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സായി തിരികെ ലഭിക്കും.
പദ്ധതിയുടെ ഭാഗമായി 17 ഇന്‍ഷുറന്‍സ് കമ്പനി ഐആര്‍സിറ്റിസിയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയില്‍ നിന്ന് മൂന്ന് കമ്പനികളായ റോയല്‍ സുന്ദരം, ഐ സി ഐ സി ഐ, ലെം ബാര്‍ഡ്, ശ്രീറാം ജനറല്‍ എന്നീ മൂന്ന് കമ്പനികളാണ് അവസാന ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ റെയില്‍ ബഡ്ജറ്റില്‍ ഈ പദ്ധതിയെക്കുറിച്ച് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കിയിരുന്നു.
ഇ-ടിക്കറ്റ് വഴി റിസര്‍വ് ചെയ്യുന്നവരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. തീവണ്ടിയാത്രക്കിടെ അപകടത്തില്‍ ജീവന് നഷ്ടമാകുകയോ, സ്ഥിരമായ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 10 ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കും. ഭാഗികമായി അംഗവൈകല്യം സംഭവിച്ചാല്‍ പരമാവധി 7.5 ലക്ഷം വരെയും, ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി 5 ലക്ഷം വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
Post Your Comments