കൊച്ചി ● കാണാതായ കാസര്‍ഗോഡ് സ്വദേശികള്‍ ഐ.എസില്‍ ചേര്‍ന്നെന്ന സംശയം ശക്തമായ സാഹചര്യത്തില്‍, കേസില്‍ പിടിയിലായ റിസ്വാന് ഖാനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുംബൈയില്‍ നിന്നും അര്‍ഷിദ് ഖുറേഷിയുടെ സുഹൃത്താണ് റിസ്വാന്‍ഖാന്‍.
റിസ്വാന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. ഇവര്‍ നിരവധി പെണ്‍കുട്ടികളെ മതംമാറ്റി വിവാഹം കഴിപ്പിച്ചുവെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുതിയ കണ്ടെത്തലുകള്‍. വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ പറയുന്നവര്‍ മതപരിവര്‍ത്തനത്തിന് ശേഷം വിവാഹിതരായവരാണോ ഉയര്‍ന്നിരിക്കുന്ന സംശയം. ഇവരില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മെറീനെ മതം മാറ്റിയത് ഇയാളാണെന്നും വിവരമുണ്ട്. മെറിന്റെ ഭര്‍ത്താവ് യഹ്യ ഇയാളുടെ അരികിലേക്ക് അനേകം പേരെ എത്തിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്. വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നതിന് വന്‍ തോതില്‍ പണമൊഴുക്ക് നടന്നിരുന്നതായി വ്യക്തമായിരുന്നു. ഇവര്‍ മൂവരും (ഖുറേഷി, റിസ്വാന്, യഹ്യ) പണം കൈപ്പറ്റിയിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിവാദ മതപ്രഭാഷകന് സാക്കിര്‍ നയിക്കുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നകാര്യവും പരിശോധിക്കുന്നുണ്ട്.
ഖുറേഷിയേയും, റിസ്വാനെയും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കും.
Post Your Comments