പുണെ : സ്വര്ണഷര്ട്ടുകാരന് പൂനെ വ്യവസായി ദത്താത്രേയ ഫൂഗെയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. പൂനയിലെ വ്യവസായിയെ വധിച്ചത് മകന്റെ സുഹൃത്തുക്കളെന്ന് പൊലീസ്. 1.5 ലക്ഷം രൂപ കവരുന്നതിനാണ് എന്‍സിപി നേതാവ് കൂടിയായ ദത്താത്രേയ ഫൂഗെയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ജന്മദിനാഘോഷത്തിനു പങ്കെടുക്കാനെന്നു പറഞ്ഞാണ് മകനൊപ്പം വീട്ടില്‍നിന്നു പോയതെന്ന് ദത്തയുടെ ഭാര്യ സീമ ദത്ത പൊലീസിനെ അറിയിച്ചു. എന്നാല്‍ സംഭവസമയത്ത് കൂടെയുണ്ടായിരുന്ന 22 വയസുള്ള മകനെ അക്രമി സംഘം വെറുതെ വിട്ടിരുന്നു. നാല്‍പ്പത്തഞ്ചുകാരനായ ദത്തയെ പന്ത്രണ്ടുപേരടങ്ങിയ സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
നാലു വര്‍ഷം മുന്‍പ് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ചു നില്ക്കുന്ന ദത്തയുടെ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. 3.5 കിലോഗ്രാമുണ്ടായിരുന്ന സ്വര്‍ണഷര്‍ട്ട് ബംഗാളില്‍ നിന്നുള്ള 15 തൊഴിലാളികള്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
Post Your Comments