ചെന്നൈ : ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പ്രതി രാംകുമാര്‍. സ്വാതിയോട് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു. 2015 സെപ്റ്റംബറില്‍ നഗരത്തിലേക്ക് താമസം മാറിയതിനു പിന്നാലെയാണ് സ്വാതിയെ കണ്ടത്. പ്രണയത്തെക്കുറിച്ചു സംസാരിക്കാന്‍ കാത്തിരിക്കുകയായിരുന്നു.
കോളിവുഡില്‍ അവസരങ്ങള്‍ തേടിയപോയ രാംകുമാര്‍ കുറച്ചു കാലം ചെന്നൈയിലില്ലായിരുന്നു. തിരിച്ചു വന്നതിനു ശേഷം വീണ്ടും സ്വാതിയെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. രാംകുമാര്‍ താമസിച്ചിരുന്നതിനു സമീപമുള്ള ക്ഷേത്രത്തില്‍ സ്വാതി സ്ഥിരം പോകാറുണ്ടായിരുന്നു. ഇവിടെവച്ച് പലപ്പോഴും രാംകുമാര്‍ സ്വാതി പിന്തുടരാറുണ്ടായിരുന്നു.
ക്ഷേത്രത്തില്‍ വച്ചാണ് തന്റെ പ്രണയം രാംകുമാര്‍ ആദ്യമായി സ്വാതിയോട് തുറന്നു പറയുന്നത്. എന്നാല്‍ സ്വാതി അത് തള്ളിക്കളഞ്ഞു. പിന്നീടൊരിക്കല്‍ പ്രണയത്തിന്റെ കാര്യം പറഞ്ഞ് രാംകുമാര്‍ സമീപിച്ചപ്പോള്‍ വളരെ മോശമായ രീതിയില്‍ സ്വാതി പെരുമാറി. ഇത് രാംകുമാറിനെ പ്രകോപിപ്പിക്കുകയും, തുര്‍ന്ന് കൊലപാതകത്തില്‍ കാര്യങ്ങള്‍ എത്തുകയും ചെയ്യുകയായിരുന്നു.
Post Your Comments