Kerala

പയ്യന്നൂരിലെ കൊലപാതക അന്വേഷണം വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം : കുമ്മനം രാജശേഖരന്‍

കണ്ണൂര്‍ : പയ്യന്നൂരിലെ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും അന്വേഷണം വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍. സിപിഎം ശക്തികേന്ദ്രത്തില്‍, സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ കൊന്നത് ആരാണെന്നു വ്യക്തമാകണം. അവിടെ മുന്‍പുണ്ടായ സംഭവങ്ങളും അന്വേഷിക്കണം. മുഴുവന്‍ കേസുകളും ഒറ്റ സംഘം അന്വേഷിക്കുന്നതാണു നല്ലതെന്ന് കുമ്മനം വ്യക്തമാക്കി.

പയ്യന്നൂരിലെ കൊലപാതകങ്ങളെ പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതു കേസ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ്. പാര്‍ട്ടി സെക്രട്ടറിയെ പോലെയാണു മുഖ്യമന്ത്രി സംസാരിക്കുന്നത്. ധനരാജിന്റെ കൊലപാതകം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാനാണു ശ്രമം. പയ്യന്നൂരില്‍ ഒരു മണിക്കൂറിനിടെ 30 സ്ഥലങ്ങളില്‍ അക്രമമുണ്ടായി. 35 വാഹനങ്ങളും 19 വീടുകളും മൂന്നു കടകളും ഒരു സ്‌കൂളും തകര്‍ത്തത് ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയാല്‍ എല്ലാം നഷ്ടപ്പെടുമെന്നാണു സിപിഎം മനോഭാവം. ആഭ്യന്തരവകുപ്പു ഭരിക്കുന്ന സിപിഎമ്മും ജില്ലക്കാരന്‍ കൂടിയായ മുഖ്യമന്ത്രിയും മുന്‍കൈയെടുത്തു സര്‍വകക്ഷി സമാധാന യോഗം വിളിക്കണം. ഉഭയകക്ഷി ചര്‍ച്ചയ്ക്കും ബിജെപി തയാറാണെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button