KeralaNews

ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവ്

കോഴിക്കോട് : മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ . നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ സ്വദേശി മുണ്ടയാര്‍വയല്‍ കോളനിയില്‍ ദാസനെതിരെയാണ് (50) ശിക്ഷ. മൂന്ന് കുട്ടികളെ പീഡിപ്പിച്ചതിനു 10 വര്‍ഷം വീതം കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം കഠിനതടവായി ചുരുങ്ങും. പിഴ ഒടുക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം.

2013 ഫെബ്രുവരിയിലാണ് ഇയാള്‍ കുട്ടികളെ സ്വന്തം വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഭാര്യയുമായി പിണങ്ങി തനിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. പീഡിപ്പിക്കപ്പെട്ടവരില്‍ ഒരു കുട്ടി വീട്ടില്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button