യുഎഇ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഏഴ് തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 26 കാരനായ കര്ഷകന് അറസ്റ്റില്‍. അല്‍ ഖ്വാസിസിലാണ് സംഭവം. കേസിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ. പാക്കിസ്ഥാനി സ്വദേശിയായ പ്രതി ഈജിപ്റ്റ് സ്വദേശികളായ കുടുംബവുമായി ഏറെ അടുപ്പത്തിലായിരുന്നു. ഈ കുടുംബത്തിലെ കുട്ടിയുടെ മുടി വെട്ടനായാണ് ഇയാള്‍ ഇവിടെ ആദ്യം എത്തിയിരുന്നത്. കുട്ടി അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഇവര്‍ വീട്ടിലില്ലാത്ത ഒരു ദിവസം മുടിവെട്ടാനെന്ന പേരില്‍ കര്‍ഷകനായ യുവാവ് വീട്ടിലെത്തുകയും കുട്ടിയുടെ മുറിയില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടി ഇതിന് ശേഷം മാനസികമായി ഏറെ തളരുകയും വിഷാദാവസ്ഥയിലേക്ക് പോകുകയും ചെയ്തപ്പോള്‍ അച്ഛന് കുട്ടിയെ സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടു പോയപ്പോഴാണ് സത്യം പുറത്ത് വന്നത്. ആറ് മാസത്തിലധിമാണ് താന്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായതെന്നും കുട്ടി വെളിപ്പെടുത്തി. സംഭവം ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലീസിലറിയിക്കുകയും കര്‍ഷകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിലാകും മുന്‍പ് ഇയാള്‍ നാട്ടില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചതായും പോലീസ് പറയുന്നു. കേസിന്റെ തുടര്‍ വിചാരണ ജൂലൈ 22ന് നടക്കുമെന്നാണ് സൂചന.
Post Your Comments