വീട്ടില്‍ സ്‌പെഷ്യല്‍ ക്ലാസിനെത്തുന്ന 15കാരന്‍ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി. കഴിഞ്ഞ മാര്‍ച്ച് മുതല്‍ കുട്ടി അധ്യാപികയുടെ ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയും അധ്യാപികയും ഒരേ വില്ലേജിലാണ് താമസിച്ചിരുന്നത്.
മെയ് 22നാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ സ്‌പെഷ്യല്‍ ക്ലാസ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ അധ്യാപികയുടെ അടുത്തെത്തി. എന്നാല്‍ അധ്യാപിക വിധ്യാര്‍ത്ഥിയെ മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെയാണ് കുട്ടിയെ മോചിപ്പിച്ചത്. എന്നാല്‍ അധ്യാപിക ഇവരുടെ പിന്നാലെ വീട്ടില്‍ എത്തി. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അധ്യാപിക വിദ്യാര്‍ത്ഥിക്ക് സിം കാര്‍ഡ് നല്‍കുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇവര്‍ കുട്ടിയെ വിളിക്കുകയും വികാരഭരിതമായ മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments