Latest NewsKeralaNattuvarthaNews

പണത്തിനു വേണ്ടി കൊച്ചുമകളെ എസ്റ്റേറ്റ് ഉടമയ്ക്ക് നൽകിയ മുത്തശ്ശിയും ഈ സാക്ഷര കേരളത്തിലുണ്ട്

പണത്തിനുവേണ്ടി പന്ത്രണ്ടുവയസ്സുകാരിയെ ക്വാര്‍ട്ടേഴ്‌സ് ഉടമക്ക് കാഴ്ചവെച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മുത്തശ്ശിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. ആലങ്കോട് സ്വദേശിനിയായ 72 കാരിയുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മാന്തടത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന വയോധികയുടെ വീട്ടിലെത്തിയതായിരുന്നു പേരക്കുട്ടിയായ ബാലിക. കിടപ്പുമുറിയില്‍ വെച്ച്‌ പെണ്‍കുട്ടിക്ക് മയക്കുമരുന്നു ചേര്‍ത്ത ജ്യൂസ് നല്‍കി മയക്കി ഒന്നാം പ്രതിക്ക് കാഴ്ചവെക്കുകയും ഇതിനായി പണം വാങ്ങുകയും ചെയ്തുവെന്നാണ് കേസ്. കൊച്ചുമക്കളെ പണത്തിനു വേണ്ടി വിൽക്കുന്ന നാടിന്റെ പേരും സാക്ഷര കേരളം എന്ന് തന്നെയാണ്.

Also Read:ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ വൻ അഗ്നിബാധ

കുട്ടിയുടെ മാതാപിതാക്കളും കേസിലെ പ്രതികളാണ്. 2020 ഡിസംബര്‍ 27ന് ഒന്നാം പ്രതിയെയും 2021 ജനുവരി 24 ന് രണ്ടാം പ്രതിയെയും ചങ്ങരംകുളം പൊലീസാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button