പയ്യന്നൂര്‍ : വിവിധ ഇടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെട്ടു. കുന്നരു കാരന്താട്ട് സി.പി.എം പ്രവര്‍ത്തകനായ സി.വി. ധനരാജ് (36), ഓട്ടോറിക്ഷാ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി.കെ.രാമചന്ദ്രന്‍ (46) എന്നിവരാണ് ഇന്നലെ രാത്രിയില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കില്‍ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളില്‍ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.
നാട്ടുകാര്‍ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണു സംഭവത്തിനു പിന്നിലെന്നു സി.പി.എം ആരോപിച്ചിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് പയ്യന്നൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ സി.കെ രാമചന്ദ്രന്‍ കുത്തേറ്റു മരിക്കുന്നത്. വീട്ടില്‍ വച്ചാണ് രാമചന്ദ്രനു കുത്തേറ്റത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments