പനാജി : കർണാടകത്തിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പിന്നാലെ ഗോവയിലും പ്രശ്നങ്ങൾ ഉടലെടുത്തു.പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ഇന്നലെ ബിജെപിയിൽ ചേർന്നു.രാജിവെച്ച എംഎല്‍എമാര്‍ ഇന്ന് ഡൽഹിയിലെത്തി അമിത് ഷായെ കാണും.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട് തീരുമാനം അറിയിച്ചു. പാർട്ടി വിടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചന്ദ്രകാന്ത് കാവ്ലേക്കർ തയ്യാറായില്ല. ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും പാർട്ടി വിടുന്നതിനാൽ കൂറുമാറ്റ നിരോധനത്തിന്‍റെ പരിധിയിൽ വിഷയം വരില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോൺഗ്രസ് വിമതർ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും.
നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും.
Goa CM Pramod Sawant: 10 Congress MLAs, along with their Opposition Leader, have merged with BJP. Strength of BJP has now risen to 27. They had come for development of the state & their constituency. They have not put forward any condition, they have joined BJP unconditionally. pic.twitter.com/uQOOuNoNhR
— ANI (@ANI) July 10, 2019
Post Your Comments