തൃശൂര്‍: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാഷ്ട്രീയക്കാരനാകാന്‍ താത്പര്യമില്ലെന്നും മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ താരം ഐ.എം. വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി അറിയപ്പെടാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
. എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. ഫുട്‌ബാളും ജോലിയും സിനിമാപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments