ഡല്‍ഹി : യുവതിയോട് അപമര്യാദയായി പെരുമാറിയ എഎപി എംഎല്‍എ അറസ്റ്റില്‍. ദിയോലിയില്‍ നിന്നുളള എംഎല്‍എ പ്രകാശ് ജാര്‍വാള്‍ ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി കമ്മീഷണറെയും ഗവര്‍ണ്ണറെയും സമീപിച്ചതായി പരാതിക്കാരിയായ യുവതി പറഞ്ഞു.
ഡല്‍ഹി ജലവിഭവ ബോര്‍ഡിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 304, 509,34 എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതവികാരം മുറിപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് എഎപി എംഎല്‍എ നരേഷ് യാദവിനെതിരെ കേസെടുത്തതിനും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഴിമതി കേസില്‍ അറസ്റ്റിലായതിനും പിന്നാലെയാണ് ജാര്‍വാളിന്റെ അറസ്റ്റ്.
Post Your Comments