സിറിയ : സിറിയയിലെ റാക്കയില്‍ നിന്ന് ഐ.എസ് ക്രൂരത വെളിവാക്കുന്ന ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. ആരാച്ചാര്‍ ജനക്കൂട്ടത്തിനു മുന്‍പില്‍ വെച്ച് തല വെട്ടാന്‍ പോകുന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രത്തില്‍ തലവെട്ടുകയും ചെയ്യുന്നു.
കുട്ടികളടങ്ങുന്ന വന്‍ ജനാവലിക്കു മുന്‍പില്‍ വെച്ചാണ് ഐ.എസിന്റെ തലവെട്ടല്‍ കുരുതി അരങ്ങേറിയത്. ഇസ്ലാമിനെ പരിഹസിച്ചു എന്നാരോപിച്ചാണ് ഈ തലവെട്ടല്‍ കുരുതി നടത്തിയത്. റമദാന്‍ മാസത്തില്‍ ഇത് ഒരു വിശുദ്ധ കര്‍മ്മമാണെന്നും ഐ.എസ് അവകാശപ്പെടുന്നു.
കസേരയില്‍ ഇരുത്തിയ നിലയിലാണ് കൊല്ലപ്പെടാനിരിക്കുന്ന മനുഷ്യന്‍ ഉള്ളത്. അയാള്‍ക്ക് ചുറ്റും നിരവധി ആളുകള്‍ നില്‍ക്കുന്നുണ്ട്. പുരുഷന്മാരും കുട്ടികളും ഇതില്‍ പെടുന്നു. തല വെട്ടുന്ന ഈ ക്രൂരത കണ്ട് ചിരിക്കുന്നവരും ആള്‍ക്കൂട്ടത്തില്‍ ഉണ്ട്.
Post Your Comments