KeralaNews

ജിഷ വധക്കേസ്: അനറിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനറിനെ തേടി അസമില്‍ പോയ സംഘം അന്വേഷണം അവസാനിപ്പിച്ചു തിരിച്ചെത്തി. അതേസമയം അനറിന്റെ ഫോട്ടോ പൊലീസിനു ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇതിനായി പെരുമ്പാവൂര്‍ സ്റ്റേഷനില്‍ അനര്‍ ഫോട്ടോ നല്‍കുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നു കണ്ടെടുത്ത ഫോട്ടോ അനറിന്റേത് തന്നെയെന്ന് അമീര്‍ തിരിച്ചറിഞ്ഞു.

തിരിച്ചറിയല്‍ രേഖയ്ക്കായി അനര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊല നടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദിലാണ്. ചിലപ്പോള്‍ ഈ നമ്പര്‍ ഇയാള്‍ ആര്‍ക്കെങ്കിലും കൈമാറിയിരിക്കാം എന്നു പൊലീസ് സംശയിക്കുന്നു. സംഭവ ദിവസം അമീറിനെ വീടിന്റെ പരിസരത്തു കണ്ടതായും മൊഴിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button