കൊച്ചി:അടിക്കടി മൊഴി മാറ്റി അമീറുള്‍ ഇസ്ലാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡി റിപ്പോര്‍ട്ട്. പ്രതി അടിക്കടി മൊഴിമാറ്റുന്നതായി കസ്റ്റഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രവും ആയുധവും ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് പ്രതി തുടര്‍ച്ചയായി പ്രതി മൊഴി മാറ്റിപറഞ്ഞു. കാഞ്ചിപുരത്തുള്ള വീട്ടില്‍ വസ്ത്രം സൂക്ഷിച്ചുവെന്നും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ കുറുപ്പംപടിയില്‍ വസ്ത്രം സൂക്ഷിച്ചുവെന്നും , ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞുവെന്നും അമീറുള്‍ തുടര്‍ച്ചയായി മൊഴിമാറ്റിയിരുന്നു.
അമീറുള്‍ ഇസ്ലാമിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 13 വരെ നീട്ടിയിരുന്നു. പൊലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് പ്രതിയുടെ കസ്റ്റഡി നീട്ടിയത്. കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്‌ട്രേറ്റ് പ്രതിയോട് ആരാഞ്ഞു. എന്നാല്‍ ഒന്നും പറയാനില്ല എന്നായിരുന്നു ദ്വിഭാഷി വഴി നല്‍കിയ മറുപടി.മുഖം മറക്കാതെയായിരുന്നു പ്രതിയെ ഇന്ന് പെരുമ്പാവൂര്‍ ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. തികച്ചും നിസംഗതയോടെയായിരുന്നുകോടതി മുറിയില്‍ പ്രതിയുടെ പെരുമാറ്റം.
അമീറുൽ ഇസ്‍ലാം കുറ്റം സമ്മതിച്ചു. പക്ഷെ, സമയകുറവ് മൂലം വിശദമായി ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Post Your Comments