കൊച്ചി: ജിഷയെ കൊന്നത് അമീര്‍ ഉള്‍ ഇസ്ലാമിന്റെ കാണാതായ സുഹൃത്ത് അനാര്‍ ഉള്‍ ഇസ്ലാം ആണെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. ഇക്കാര്യം അമിർ തന്നോട് പറഞ്ഞിരുന്നതായാണ് ബദർ പറയുന്നത്. തന്നെ കഴിഞ്ഞ ദിവസം കണ്ടപ്പോഴും ഇക്കാര്യം വ്യക്തമാക്കിയതായി ബദർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊലപാതകം നടന്ന ദിവസം അനാറും അമീറും ഒരുമിച്ചിരുന്നു മദ്യപിച്ചു. അതിനു ശേഷം ജിഷയുടെ വീട്ടിലേക്ക് പോകുകയും അനാർ ജിഷയെ കൊലപ്പെടുത്തുകയുമായിരുന്നു. അനാറിന് ജിഷയുടെ കുടുംബത്തോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു, അമീറിന് ജിഷയെ അറിയില്ലായിരുന്നുവെന്നും ബദർ പറയുന്നു. എന്നാൽ കൊല നടത്തിയത് അമീർ തന്നെയാണെന്നാണ് ജിഷയുടെ അമ്മയുടെ വാദം. അനാറിനെ അറിയില്ലെന്നും ഉപദ്രവിക്കാൻ നോക്കിയതൊക്കെ അമീർ ആണെന്നും ജിഷയുടെ അമ്മ പറയുന്നു.
Post Your Comments