
തിരുവനന്തപുരം: ജിഷ വധക്കേസില്‍ ആദ്യ അന്വേഷണ സംഘം വീഴ്ചവരുത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പൊലീസ് തള്ളി. വിവരാവകാശ രേഖയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു വീഴ്ചയും ഉണ്ടായില്ലെന്നും തെളിവൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഡിഎന്‍എ പരിശോധനയില്‍ ജിഷയുടെ പിതാവ് പാപ്പു ആണെന്ന് സ്ഥിരീകരിച്ചതായും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചു.
അതേസമയം ആദ്യഅന്വേഷണസംഘം ശേഖരിച്ച തെളിവെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടേതാണെന്ന് വ്യക്തമാകാത്ത വിരലടയാളവും മുടിയും തെളിവിലേക്ക് എടുത്തിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കുന്നു. ജിഷവധക്കേസ് അന്വേഷണത്തിലെ വീഴ്ച ആരോപിച്ച് പൊലീസ് മേധാവിയടക്കം ആദ്യ അന്വേഷണത്തിനു നേതൃത്വം നല്‍കിയവരെയെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ചുമതലയില്‍നിന്നു നീക്കിയിരുന്നു.
Post Your Comments