ഹൈദരാബാദ് : ജയിലില്‍ നിന്നിറങ്ങിയ പ്രതി ചെയ്തത് അതിക്രൂരമായി കൊലപാതകം. ഹൈദരാബാദിലെ ബൊല്ലാറാം പോലീസ് സ്റ്റേഷന് പരിധിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അനില്‍ കുമാര്‍ എന്നയാള്‍ ശനിയാഴ്ചയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാള്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനത്തിനു ശേഷം കുട്ടിയുടെ തലയില്‍ കല്ലിനിടിച്ചാണു കൊലപ്പെടുത്തിയത്. പ്രദേശവാസികള്‍ ഞായറാഴ്ച പുലര്‍ച്ചെ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments