IndiaNewsInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി ലഷ്കറെ ത്വയ്ബ മേധാവി ഹാഫിസ് സയീദ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് അപകടകാരിയാണെന്ന് ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ മേധാവി ഹാഫിസ് സയീദ്. ഇന്ത്യയിലെ മോദി വിരുദ്ധ ശക്തികളെ പാകിസ്താന്‍ പിന്തുണയ്ക്കണമെന്നും സയീദ് പറയുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഹാഫിസ് സയീദ്. ശനിയാഴ്ച പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ മരുമകന്‍ ഖാലിദ് വാലിദ് ആണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ ത്വയ്ബ നേരത്തേ ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button