മലപ്പുറം : മങ്കടയില്‍ സദാചാര ഗുണ്ടകള്‍ നസീര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നസീറിന്റെ സഹോദരന്‍ നവാസാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത്.
നസീറിന്റെ ജീവന്‍ നഷ്ടമാകുന്നത് വരെ അക്രമികള്‍ കാവല്‍ നിന്നുവെന്നും ആരെങ്കിലും നസീറിന്റെ അടുത്തേക്ക് പോകാന്‍ അനുവദിച്ചത് ജീവന്‍ മരിച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണെന്നും സഹോദരന്‍ നവാസ് പറഞ്ഞു. ”അര്‍ധ രാത്രിയില്‍ സഹോദരന് മര്‍ദ്ദനമേറ്റുവെന്ന വിവരമറിഞ്ഞാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. അപ്പോള്‍ ഏതാനും അക്രമികള്‍ വലിയ വടികളുമായി പുറത്തേക്ക് വരുന്നതാണ് കണ്ടത്. വീടിന് അകത്ത് കയറിയപ്പോള്‍ നസീറിന് ബോധമുണ്ടായിരുന്നു. എന്തോ പറയാന്‍ ശ്രമിച്ചുവെങ്കിലും വ്യക്തമായില്ല. തുടര്‍ന്ന് സഹോദരനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അനുവദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ കൂടി നിന്നവര്‍ അതിന് അനുവദിച്ചില്ല” – നവാസ് പറഞ്ഞു.
മര്‍ദ്ദിച്ച് കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് വെള്ളം കൊടുക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാതിരുന്നതെന്നും നവാസ് ആരോപിച്ചു. പോലീസിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അവര്‍ വരട്ടെയെന്നും കൂടി നിന്നവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ് അര മണിക്കൂറോളം അവിടെ കിടന്ന നസീര്‍ വെള്ളം ചോദിച്ചുവെങ്കിലും സുഹൈല്‍ എന്നയാള്‍ വെള്ളം നല്‍കാന്‍ സമ്മതിച്ചില്ലെന്നും സഹോദരന്‍ പറഞ്ഞു.
Post Your Comments