ആദിലാബാദ് : മകളെ മാതാപിതാക്കളും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. പതിനേഴുകാരിയായ പെണ്‍കുട്ടി അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടുമെന്ന സംശയത്തെ തുടര്‍ന്നാണ് അച്ഛനും അമ്മയും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. അന്യജാതിക്കാരനായ യുവാവുമായി കൊല്ലപ്പെട്ട പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പ്രതികളായ നെരഡിഗൊണ്ട സ്വദേശി ലക്ഷ്മണ്‍ സിങ്, ഭാര്യ ചന്ദ്രകല, അമ്മ പാഞ്ചവതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം യുവാവ് ഇന്നലെ വീട്ടിലെത്തി അച്ഛന്‍ ലക്ഷ്മണ്‍ സിംഗുമായി സംസാരിച്ചിരുന്നു. ക്ഷുഭിതനായ ലക്ഷ്മണ്‍ സിംഗ് യുവാവിനോട് തട്ടിക്കയറുകയും ചെയ്തു. ഇയാള്‍ മടങ്ങിപ്പോയ ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുകയും തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
Post Your Comments