മുംബൈ: ആഗോള ഭീകര സംഘടനയായ ഐ.എസിനെ അനൂകൂലിക്കുന്ന സംഘടനകളുടെ ‘കൊലപ്പട്ടിക’ (കില്‍ ലിസ്റ്റ്) 285 ഇന്ത്യാക്കാരടക്കം 4000 പേര്. തീവ്രവാദികളുടെ സ്വകാര്യ ചാനലിന്റെ ടെലഗ്രാമിലൂടെയാണ് വ്യക്തികളുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ, അമേരിക്ക, ബ്രിട്ടന്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയിലുണ്ട്. എന്നാല്‍, ഐ.എസ് അനുകൂലികളുടെ ഇപ്പോഴത്തെ നീക്കം കൃത്യമായ ആസൂത്രണമില്ലാത്തതാണെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ചലനം സൃഷ്ടിക്കാന്‍ കഴുയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതേസമയം, ജിഹാദി രഹസ്യാന്വേഷണ വിഭാഗം ഐ.എസിന്റെ പുതിയ ഭീഷണിയെ നിസ്സാരമായി കാണാനാണ് ശ്രമിക്കുന്നത്.
എന്നാല്‍, ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാഖിലോ സിറിയയിലോ എത്താന്‍ കഴിയാത്തവരോട് തങ്ങളുടെ രാജ്യത്തെ അമുസ്ലിംങ്ങളെ കൊന്നുകളയുന്നതിനുള്ള നിര്‍ദ്ദേശമായും ഇതിനെ കാണുന്നവരുണ്ട്. ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന പേരുകാരെ എത്രയും പെട്ടെന്ന് കൊന്ന് കളയുമെന്നാണ് സന്ദേശത്തിലുള്ളത്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി ഇതിനെ അവഗണിക്കുന്നുണ്ടെങ്കിലും തീവ്രവാദ ആക്രമണങ്ങളെ ചെറുക്കാനുള്ള സജ്ജീകരണങ്ങള്‍ സജീവമാണ്.
Post Your Comments