Latest NewsNewsIndia

ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒന്നാമൻ പ്രധാനമന്ത്രി: പട്ടിക പുറത്ത്

ന്യൂഡൽഹി: ഭാരതത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അദ്ദേഹം ഒന്നാം സ്ഥാനത്തുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷായും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് നാലാം സ്ഥാനത്ത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഞ്ചാം സ്ഥാനത്തും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആറാം സ്ഥാനത്തും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഏഴും സ്ഥാനത്തും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എട്ടാം സ്ഥാനത്തും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഒൻപതാം സ്ഥാനത്തും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പത്താം സ്ഥാനത്തുമുണ്ട്.

RIL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര റെയിൽവേ, ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡൽഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്രിവാൾ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി തുടങ്ങിയവരാണ് പട്ടികയിൽ പതിനൊന്നു മുതൽ ഇരുപത് വരെയുള്ള സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.

നടൻ ഷാരൂഖ് ഖാൻ, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവരും പട്ടികയിലുണ്ട്.

Read Also: അന്താരാഷ്ട്ര വനിതാ ദിനം 2024: ഏറ്റവും കൂടുതൽ സ്ത്രീ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതാണ്? ഇന്ത്യയിലെ ധനികയായ സ്ത്രീ ആര്?

shortlink

Related Articles

Post Your Comments

Related Articles


Back to top button