ന്യൂഡല്‍ഹി: കഴിഞ്ഞ മാസം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ നിന്ന്‍ ടെസ്റ്റ് ഡ്രൈവിനെന്നും പറഞ്ഞ് 40-ലക്ഷം രൂപയുടെ മെഴ്സിഡസ് ബെന്‍സുമായി കടന്നുകളഞ്ഞ അച്ഛനെയും മകനേയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഗുര്‍ഗാവ് സ്വദേശികളായ അനില്‍ ആനന്ദ് (54), മകന്‍ സാഹില്‍ ആനന്ദ് (23) എന്നിവരാണ് ടെസ്റ്റ് ഡ്രൈവിന്‍റെ മറവില്‍ ലക്ഷ്വറി കാറുമായി കടന്നുകളഞ്ഞതെന്ന്‍ പോലീസ് അറിയിച്ചു.
രജൗരി ഗാര്‍ഡനിലുള്ള ടി&ടി മോട്ടോഴ്സ് ലിമിറ്റഡിലെ സെയ്ല്‍സ് മാനേജര്‍ ദീപക് കുമാറിന്‍റെയടുത്താണ് കഴിഞ്ഞ മെയ് ആറിന് മെഴ്സിഡസ് ബെന്‍സ് കാറ് വേണമെന്ന ആവശ്യവുമായി ഒരു കസ്റ്റമറും മറ്റു രണ്ടുപേരും വന്നത്.
മൂന്നു പേരും ചേര്‍ന്ന്‍ ടെസ്റ്റ് ഡ്രൈവിനെന്നും പറഞ്ഞ് ബെന്‍സുമായി പോയി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തപ്പോള്‍ ദീപക് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. മോഷ്ടാക്കളായ അച്ഛനും മകനും തിങ്കളാഴ്ച മോഷ്ടിച്ച ബെന്‍സില്‍ ഗുഡ്ഗാവ് വഴി കടന്നു പോകുമെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവരെ കുടുക്കിയത്.
വ്യാജ രജിസ്ട്രേഷന്‍ നമ്പര്‍ ഒക്കെ ഘടിപ്പിച്ച് ബെന്‍സുമായി വരികയായിരുന്ന അനിലും, സാഹിലും പോലീസ് വിരിച്ച വലയില്‍ കുടുങ്ങി. അറസ്റ്റ് ചെയ്ത ഇവരെ അനന്തര നടപടികള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments