Latest NewsNewsBusinessAutomobile

മെഴ്‌സിഡസ് ബെൻസിന്റെ പുതിയ സി-ക്ലാസ് സെഡാൻ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ദില്ലി: പുതിയ സി-ക്ലാസ് സെഡാൻ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെഴ്‌സിഡസ് ബെൻസ്. 2021-ന്റെ മധ്യത്തിൽ അന്താരാഷ്ട്രതലത്തിൽ ലോഞ്ച് ചെയ്‌ത മോഡലാണ് ഇത്. ഈ മോഡല്‍ 2022 മെയ് മാസത്തിൽ തന്നെ ഇന്ത്യന്‍ ഷോറൂമുകളിൽ എത്തിയേക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ൽ കമ്പനി അഞ്ചാം തലമുറ സെഡാൻ ഇന്ത്യയില്‍ കൊണ്ടുവരുമെന്നും സി-ക്ലാസ് ഒരു വോളിയം മോഡലായിരിക്കുമെന്നും ഈ വർഷം പ്രതീക്ഷിക്കുന്ന കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പന എണ്ണത്തിൽ ഇരട്ട അക്ക വളർച്ച കൈവരിക്കുമെന്നും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്‌വെങ്ക് അടുത്തിടെ ഒരു അഭിമുഖത്തിൽ ഓട്ടോകാർ ഇന്ത്യയോട് പറഞ്ഞു.

കഴിഞ്ഞ വർഷം ആഡംബര കാർ വിപണിയിൽ 11,242 കാറുകളുടെ വിൽപ്പനയുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. നിലവിലെ സി-ക്ലാസ് 2021-ൽ ഗണ്യമായ അളവ് വില്‍പ്പന നേടിയതായി ഷ്വെങ്ക് പറഞ്ഞു. ‘പുതിയ സി-ക്ലാസ് ഒരു മികച്ച കാറാണ്, അത് അതിന്റെ ഉദ്ദേശ്യം നിറവേറ്റുകയും വോളിയം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്..’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also:- ദിവസവും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!

നിലവിലുള്ള സി-ക്ലാസിൽ നിന്ന് കമ്പനിക്ക് വളരെ മികച്ച വരുമാനം ഉണ്ടായിരുന്നതായി ഷ്വെങ്ക് അഭിപ്രായപ്പെട്ടു. നിലവിലെ മോഡലിന്റെ സ്റ്റോക്കുകൾ എല്ലാം വിറ്റ് തീര്‍ന്നതോടെ കമ്പനിക്ക് തങ്ങളുടെ പോർട്ട്‌ഫോളിയോയിലെ ഒരു പ്രധാന ഉൽപ്പന്നം നഷ്‌ടമായെന്നും ആ വിടവ് അധികകാലം നിലനിർത്തില്ല എന്നും പുതിയ സി-ക്ലാസ് ലോഞ്ച് വിദൂരമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് മെഴ്‌സിഡസ് മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button