അലഹബാദ്: മുദ്രാവാക്യങ്ങൾകൊണ്ട്മാത്രം ജനങ്ങൾ സന്തുഷ്ടരാകില്ലെന്നും രാജ്യപുരോഗതിയാണ് ജനം ആഗ്രഹിക്കുന്നതെന്നും ബിജെപി ദേശീയ നിർവാഹക സമിതിയിൽ പ്രധാനമന്തി നരേന്ദ്രമോദി പറഞ്ഞു. ഭരണാധികാരത്തെ ജനസേവനമായി കാണണമെന്നും കയ്യൂക്കായി കാണരുതെന്നും നേതൃത്വത്തെ ഉപദേശിച്ചു. മുതിർന്ന നേതാക്കളും പ്രവർത്തകരും പതിറ്റാണ്ടുകൾ കഠിനാധ്വാനം ചെയ്തതിന്റെ സദ്‌ഫലമാണ് ഇന്ന് ലഭിക്കുന്ന അധികാരമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിൽ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ബിജെപി നേതൃത്വം ഏഴിന പെരുമാറ്റചട്ടം പാലിക്കണമെന്ന മാർഗദർശനവുമുണ്ടായി. സദ്‌ഭാവം, സന്തുലനം, സംയമനം, സമന്വയം, സകാരാത്മകം, സംവേദനം, സംവാദം എന്നിവയാണ് അവ. മുപ്പത് വർഷത്തിനു ശേഷം രാജ്യത്തിന് കേവലഭൂരിപക്ഷമുള്ള പാർട്ടിയുടെ ഭരണത്തിന് സാഹചര്യമൊരുക്കിയത് യുപിയിലെ വോട്ടർമാരുടെ ബലത്തിലാണെന്നു മോദി പ്രശംസിച്ചു.
Post Your Comments