ഹൈദരാബാദ്: നികുതി വകുപ്പില്‍ ഉന്നതോദ്യോഗസ്‌ഥന്‍ ചമഞ്ഞ് മാട്രിമോണിയല്‍ സൈറ്റ് വഴി ഉന്നതവിദ്യാഭ്യാസമുള്ള സ്‌ത്രീകളെ വിവാഹം കഴിക്കുകയും അവരില്‍ നിന്നും ലക്ഷങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്‌തയാളെ പോലീസ് അറസ്റ് ചെയ്തു. മാട്രിമോണിയല്‍ സൈറ്റ് വഴി ആലോചന നടത്തുകയും വിവാഹം കഴിക്കുകയും 70 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത ഹേമന്ദ് ഗുപ്ത എന്നയാളാണ് അറസ്റ്റിൽ ആയത്. ഇയാളിലൂടെ 5.3 ലക്ഷം രൂപ നഷ്‌ടമായ മുംബൈ സ്വദേശിനി നൽകിയ പരാതിയെതുടർന്നാണ് ഇയാള്‍ ഇതേ രീതി ഉപയോഗിച്ച് പല സ്‌ത്രീകളെയും പറ്റിച്ചതായി കണ്ടെത്തിയത്.
ബംഗലുരു അടിസ്‌ഥാനമായുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന വ്യാജേനെ ഹേമന്ദ് ഗുപ്‌ത എന്ന പേരിലാണ് ഈ 40 കാരന്‍ മാട്രിമോണിയല്‍ സൈറ്റുകളില്‍ റജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. മാട്രിമോണിയല്‍ സൈറ്റുകളായ ഭാരത് മാട്രിമോണി, ശാദി ഡോട്ട് കോം എന്നിവയിലുടെയാണ് രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള അനേകം സ്‌ത്രീകളെ പറ്റിച്ച് പണം തട്ടിയതായി കണ്ടെത്തിയത് .
Post Your Comments